പി എം അബ്ദുൽ ഗഫാറിനെ
എസ്.ടി.യൂ.മാവൂർ പഞ്ചായത്ത് കമ്മറ്റി അനുസ്മരിച്ചു.
(ഗ്രാസിം എസ് ടി യൂ നേതാവും സജീവ മുസ്ലിം ലീഗ് മുന്നണി പോരാളിയുമായിരുന്നു.)
മാവൂർ : ഗ്രാസിം എസ് ടി യൂ നേതാവും സജീവ മുസ്ലിം ലീഗ് മുന്നണി പോരാളിയുമായിരുന്ന
പി എം അബ്ദുൽ ഗഫാറിനെ
എസ്.ടി.യൂ.മാവൂർ പഞ്ചായത്ത് കമ്മറ്റി അനുസ്മരിച്ചു.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം.പി അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്കായി വിശ്രമമില്ലാതെ പ്രവർത്തിച്ചിരുന്ന പി.എം എ ഗഫാറിൻ്റെ സേവനങ്ങൾ അവിസ്മരണീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന പലരും ഗഫാറിൻ്റെ പ്രവർത്തനങ്ങളിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടവരായിരുന്നുവെന്നും ഇ ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
എസ് ടി യൂ
പഞ്ചായത്ത് പ്രസിഡണ്ട് ചിറ്റടി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ പാർട്ടി പ്രതിനിധികൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് എംധർമ്മജൻ, എ.ടി.സി.യു നേതാവ് കെ ജി പങ്കജാക്ഷൻ, ഐ.എൻ.ടി.യൂ. സി നേതാവ് ഭാസ്കരൻ നായർ, എച്ച് എം എസ് നേതാവ് എം ഗോപാലൻ ,എസ്.ടി.യു
മണ്ഡലം സെക്രട്ടറി കമറുദ്ദീൻ, മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി എൻ.പി അഹമ്മദ്, മുസ്ലിം ലീഗ് പഞ്ചായത്ത് ആക്റ്റി ഗ് പ്രസിഡണ്ട് കെ അലി ഹസ്സൻ,
സിപിഎം നേതാവ് കെ പി ചന്ദ്രൻ, കെ പി വിജയൻ, തേനി ങ്ങൽ അഹമ്മദ് കുട്ടി, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ടി ഖാദർ,
പഞ്ചായത്ത് അംഗങ്ങളായ
എം.പി അബ്ദുൽ കരീം, പുലപ്പാടി ഉമ്മർ മാസ്റ്റർ,
മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി അംഗം എ.കെ മുഹമ്മദലി എന്നിവർ സംസാരിച്ചു