Peruvayal News

Peruvayal News

വടം വലി മത്സരം സിസ്കോ ചാമ്പ്യൻമാർ

വടം വലി മത്സരം സിസ്കോ ചാമ്പ്യൻമാർ


പെരുവയൽ : 
കായലം ശാഖ എം.എസ്.എഫ് 'ഉണർവ്വ്' കാമ്പയിനിൻ്റെ ഭാഗമായി പള്ളിക്കടവിൽ സംഘടിപ്പിച്ച വടംവലി മത്സരത്തിൽ സിസ്കോ ചീനി ബസാർ വാഴക്കാട് ചാമ്പ്യൻമാരായി .
ആഹ ചെറുപ്പ രണ്ടാം സ്ഥാനം കരസ്ഥമാക്കി .
വിജയികൾക്കുള്ള ട്രോഫി പെരുവയൽ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഇ സി മുഹമ്മദും റണ്ണറപ്പിനുള്ള ട്രോഫി വനിത ലീഗ് നിയോജക മണ്ഡലം ജന.സെക്രട്ടറി സി.കെ ഫസീലയും നൽകി .
മുഹമ്മദ് കോയ കായലം ,ഷഫീഖ് കായലം ,മുസ്തഫ മാങ്ങാട്ട് ,എൻ കുഞ്ഞിക്കോയ ,
സിദ്ധീഖ് ഇ ,ലത്തിഫ് പുല്ലിൽ ,ഫളലുറഹ്മാൻ പി.കെ ,ഫസലുറഹ്മാൻ എൻ ,സക്കരിയ എൻ,
അനസ് ഒഞ്ഞപ്പുറത്ത് ,സിറാജ് കെ.വി ,സജ്മൽ ,ഫാഹിസ്, ബിലാൽ ,അർഷദ് ,സിയാദ് ഇ ,ഫിനു മിർജാസ് ,ബാസിത് സി.കെ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live