ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ
ലഹരി വിരുദ്ധ സന്ദേശയാത്രയ്ക്ക് സ്വീകരണം നൽകി.
കൊട്ടാരക്കര ആശ്രയ സങ്കേതം അഭയകേന്ദ്രത്തിന്റെയും അനാഥരില്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സമ്പൂർണ്ണ ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിൻറെ ഭാഗമായി
കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര എത്തുകയും നല്ല നാളേക്ക് വേണ്ടി മദ്യം മയക്കുമരുന്ന് ലഹരിപദാർത്ഥങ്ങളിൽ നിന്നും അടിമപ്പെടാതിരിക്കാനുള്ള ബോധവൽക്കരണ സന്ദേശവും നൽകി.
കൊട്ടാരക്കര ആശ്രയ സാങ്കേതം അഭയ കേന്ദ്രത്തിന്റെ നാടകവും വിവിധയിനം കലാപരിപാടികളും അവതരിപ്പിച്ചു.
ആശ്രയ ജനറൽ സിക്രട്ടറി കലയപുരം ജോസ് മുഖ്യ പ്രഭാഷണം നടത്തി.
സ്കൂൾ പ്രിൻസിപ്പാൾ ടി പി മുഹമ്മദ് ബഷീർ അധ്യക്ഷതയും കോഴിക്കോട്ടെ കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായ അഡ്വക്കേറ്റ് രാജൻ ഉദ്ഘാടനം ചെയ്തു.
പ്രധാന അധ്യാപകൻ വി കെ ഫൈസൽ സ്വാഗതവും
ഇസ്ഹാഖ് കെ.വി
മൻസൂർ, ആബിദ്,
പ്രശാന്ത് കളത്തിങ്ങൽ,
സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറിമാരായ എ എം നൂറുദ്ദീൻ മുഹമ്മദ്, പി കെ അബ്ദുസ്സലാം, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.