നവോദയ മദീന സ്നേഹ സംഗമം സംഘടിപ്പിച്ചു.
ജിദ്ദ നവോദയ മദീന ഏരിയ കമ്മറ്റിയും നവോദയ മദീന നഴ്സിംഗ് കൂട്ടായ്മയും സംയുക്തമായി സംഘടിപിച്ച "നവോദയ സ്നേഹ സംഗമം 2022" ലോക കേരള സഭാ അംഗവും ജിദ്ദ നവോദയ മുഖ്യരക്ഷാധികാരിയുമായ ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു.
ജിദ്ദ നവോദയ കേന്ദ്ര കമ്മറ്റി അംഗവും മദനീ ഏരിയ പ്രസിഡന്റുമായ നിസാര്‍ കരുനാഗപ്പളളി അദ്ധ്യക്ഷതവഹിച്ചു.
നവോദയ കേന്ദ്ര രക്ഷാധികാരി സമിതി അംഗവും കേന്ദ്ര സെക്രട്ടറിയുമായ ശ്രീകുമാര്‍ മാവേലിക്കര, കേന്ദ്ര രക്ഷാധികാരി സമിതി അംഗവും കേന്ദ്ര കമ്മറ്റിയുടെ വൈസ് പ്രസിഡന്റ് സലാഹുദ്ധീന്‍, കേന്ദ്ര രക്ഷാധികാരി സമിതി അംഗവും ജിദ്ദ നവോദയ യുവജനവേദി കണ്‍വീനര്‍ ആസിഫ് കരുവാറ്റ, നവോദയ കേന്ദ്ര കമ്മറ്റി അംഗവും ജിദ്ദ നവോദ മദീന ഏരിയ രക്ഷാധികാരിയുമായ അബ്ദുസലാം കല്ലായി നവോദയ നഴ്സിംഗ് കൂട്ടായ്മ ജോയിന്റ് കണ്‍വീനര്‍ റാണി സോണി എന്നിവര്‍ സംസാരിച്ചു.
പരിപാടിയില്‍ മദീനയിലെ പതിനഞ്ചോളം ഹോസ്പിറ്റലില്‍ നിന്നും തിരഞ്ഞെടുത്ത ആതുര സേവന രംഗത്ത് മികച്ച സേവനം കാഴ്ച വച്ച നഴ്സുമാരേയും മദീനയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രഗല്‍ഭ വ്യക്തിത്വങ്ങളേയും മുപ്പത് വര്‍ഷത്തില്‍ കൂടുതല്‍ പ്രവാസ ജീവിതം നയിച്ച മദീനയിലെ പ്രവാസികളേയും സ്നേഹ സംഗമത്തില്‍ ആദരിച്ചു.
സ്നേഹ സംഗമത്തില്‍ കലാഭവന്‍ ധന്യ പ്രശാന്ത്, കലാഭവന്‍ നസീബ്, ക്രിസ്റ്റീന മേരി ബിനു, കാദറിന്‍ മേരി ബിനു, മദീനയിലെ വിവിധ ഹോസ്പിറ്റലിലെ നഴ്സുമാര്‍,മദീനയിലെ വിവധ കലാ പ്രതിഭകള്‍, ടീം മെഹ്ഫിലിന്റെ ഒപ്പന, മാര്‍ഷല്‍ ആര്‍ട്ട് പ്രദര്‍ശനം തുടങ്ങിയ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജിദ്ദ നവോദയ മദീന ഏരിയ ആക്ടിംഗ് സെക്രട്ടറി എം പി ഷംസു സ്വാഗതവും ഏരിയ ട്രഷറര്‍ നസീബ് പൂങ്ങോട് നന്ദിയും പറഞ്ഞു.