ലഹരിക്കെതിരെ
ജനകീയ സഭയൊരുക്കി നെല്ലാര് മഹല്ല് കമ്മറ്റി
വെട്ടുപാറ:
നെല്ലാര് മഹല്ല് ശാക്തീകരണ സാമൂഹ്യ പരിപാടിയുടെ ഭാഗമായി നാടിനെയും കുടുംബങ്ങളെയും ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിൻ്റെ വിപത്തിനെ കുറിച്ച് ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. എടവണ്ണ പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ.അസീസ് കാര്യോട്ട് ജനകീയ സഭയിൽ സംവദിച്ചു. മഹല്ല് പ്രസിഡൻ്റ് കെ.വി.എ.സലാം അധ്യക്ഷനായി. ഖതീബ് ഖമറുദ്ദീൻ അൽ ഖാസിമി ആമുഖ പ്രഭാഷണം നടത്തി. മഹല്ല് സെക്രട്ടറി പി.പി.അലി മൗലവി, ഇ.എം.അഹമ്മദ് കുട്ടി മൗലവി തുടങ്ങിയവർ സംബന്ധിച്ചു. കെ.എം.ഉമ്മർ ബാബു സ്വാഗതവും ,കെ.ഫിറോസ് മാസ്റ്റർ നന്ദിയും പറഞ്ഞു.