തൃദിന SPC ക്യാമ്പ് - ചിരാത് ആരംഭിച്ചു.
പങ്കുവയ്ക്കലിന്റെയും ഒത്തുചേരലിന്റെയും മികച്ച ഒരു പഠനാനുഭവം കേഡറ്റുകൾക്ക് സമ്മാനിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടുകൂടി സാവിയോ ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി ഓണം ക്യാമ്പ് ചിരാത് -2022 ഉദ്ഘാടനം ചെയ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി പതാക ഉയർത്തുകയും, ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ബഹുമാനപ്പെട്ട സാജു ജോസഫ് സാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ ബെന്നി ലാലു, പിടിഎ പ്രസിഡണ്ട് ശ്രീ വിശ്വനാഥൻ ഇ, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ASI ശ്രീ മഹേഷ് ബാബു, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എസ്പിസി പിടിഎ പ്രസിഡണ്ട് ശ്രീ രഞ്ജു വി കെ നന്ദിയും അറിയിച്ചു. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസുകൾ, ലഹരി വിരുദ്ധ റാലി, പരേഡ് പ്രാക്ടീസ്, കേഡറ്റുകളുടെ വിവിധ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പ് സെപ്റ്റംബർ 4 ഞായറാഴ്ച അവസാനിക്കും.