പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്ക്കൂളിന് പുതിയ ബസ്സ്
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്ക്കൂളിന് കുടുംബശ്രീ ജില്ലാ മിഷൻ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ പുതിയ ബസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഫ്ലാഗ് ഓഫ് ചെയ്തു. ബഡ്സ് സ്ക്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് ഓണക്കോടി വിതരണം ചെയ്തു വൈ: പ്രസിഡണ്ട് സി.ഉഷ അദ്ധ്യക്ഷം വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി.എം ഗിരീശൻ മുഖ്യാഥിതിയായി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം എ പ്രതീഷ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.അജിത. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.കെ.ഷമീർ, വി.പി. കബീർ, കെ.പി രാജൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി. നിസാർ, അസിസ്റ്റന്റ് സെക്രട്ടറി സി.ടി ജിഷ, CDS വൈസ് ചെയർപെഴ്സൺ. സ്മിത പാലത്തുംകുഴി, വെൽഫെയർ കമ്മറ്റി അംഗം അബ്ബാസ് മുബാറക്ക് വില്ല എന്നിവർ സംസാരിച്ചു പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ ദീപ കാമ്പുറത്ത് സ്വാഗതവും, ഹസീന ടീച്ചർ നന്ദിയും പറഞ്ഞു ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു