ജലാലിയ വിമണ്‍സ് അറബിക്കോളേജ് കോണ്‍വൊക്കേഷന്‍ 2022 കുന്നമംഗലം എം.എൽ.എ പിടിഎ റഹീം ഉദ്ഘാടനം ചെയ്തു.
അഫ്സലുല്‍ ഉലമ ഡിഗ്രി പൂർത്തിയാക്കി പുറത്തിറങ്ങിയ 27 വിദൃാര്‍ത്ഥിനികള്‍ക്കുളള സര്‍ട്ടിഫിക്കററ് വിതരണം എം.എൽ.എ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ യതീംഖാന പ്രസിഡണ്ട് എൻ.പി കോയ ഹാജി അദ്ധൃക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഹഫ്സത്ത് ബീവി കോളേജിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പെരുവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഹറാബി, വെെസ് പ്രസിഡണ്ട് അനീഷ് പാലാട്ട്, കുന്നമംഗലം ഗ്രാമ പഞ്ചായത്ത് വെെസ് പ്രസിഡണ്ട് അനില്‍ കുമാര്‍, ബീലെെന്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഷക്കീല ബീഗം, ശംസുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ ഉനെെസ് ഹുദവി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജോയിന്‍റ് സെക്രട്ടറി സെെനുദ്ദീന്‍ ഹാജി സ്വാഗതവും, അബ്ബാസ് ഹാജി ന്ദിയും പറഞ്ഞു.