വീട്ടിൽ നിർത്തിയിട്ട സ്കൂട്ടറും തെരുവ് നായകൾ അക്രമിച്ചു.
പെരുമണ്ണ:
പിഞ്ചുകുട്ടികളുൾപ്പടെ കേരളത്തിലങ്ങോളമിങ്ങോളം തെരുവ് നായകളുടെ അക്രമത്തിനിരയായ വാർത്തകൾ നിറഞ്ഞു നിൽക്കുമ്പോൾ വീടിന്റെ പോർച്ചിൽ നിർത്തിയിട്ട സ്കൂട്ടറും നായകൾ ആക്രമിച്ചു. കോഴിക്കോട് പെരുമണ്ണ വില്ലേജ് ഓഫിസിന് സമീപത്ത് അലുവ ങ്ങൽ താഴത്ത് എൻ.വി. റഹീമിന്റെ KL 11 BL 4869 TVS JUPITER മോഡൽ സ്കൂട്ടറാണ് ചൊവ്വാഴ്ച അർധരാത്രിയോടെ കൂട്ടമായെത്തിയ നായകൾ കടിച്ചു കീറിയത്. നായകളുടെ ബഹളം കേട്ട് വീട്ടുകാർകതക് തുറന്ന് നോക്കുമ്പോഴേക്കും സ്കൂട്ടറിന്റെ സീറ്റും ഫൈബർ ബോഡിയും തകർത്ത് കഴിഞ്ഞിരുന്നു. പെരുമണ്ണ അങ്ങാടിയിൽ നിയ ഫാഷൻ എന്ന റെഡിമെയ്ഡ് സ്ഥാപനം നടത്തി വരുന്ന ആളാണ് റഹീം