നവാസ് വള്ളിക്കുന്നിന് ഉപഹാരം നൽകി
പെരുമണ്ണ :
കലാഭവൻ മണി മെമ്മോറിയൽ പ്രത്യേക പുരസ്കാരം നേടിയ പ്രശസ്ത സിനിമാ താരം നവാസ് വള്ളിക്കുന്നിന് മുസ്ലീം യൂത്ത് ലീഗ് തെക്കെ വളളിക്കുന്ന് ശാഖയുടെ ഉപഹാരം കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഐ.സൽമാൻ വിതരണം ചെയ്തു. വാർഡ് മുസ്ലീം ലീഗ് സെക്രട്ടറി ടി.വി.പി ഷമീർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി. നൗഷാദ്, കെ.സി ഷരീഫ്,വി.കബീർ, കെ. മുസ്തഫ, ടി.വി.പി ഷൗക്കത്ത്, വി.പി അഹമ്മദ് ദീതാത്, ടി.വി.പി ബാബു സംബന്ധിച്ചു.