ഹിന്ദിയുടെ ചരിത്രപരമായ പ്രാധാന്യം ഓർത്തെടുത്ത് വാഴക്കാട് ജി.എച്ച്.എസിൽ ഹിന്ദി ദിവസ് ആചരിച്ചു.
ഹിന്ദി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വാഴക്കാട് ജി.എച്ച്.എസിൽ ഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു. പ്രസ്തുത പരിപാടി ഹെഡ്മാസ്റ്റർ മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഹിന്ദി സീനിയർ അധ്യാപകനായ ഷബീർ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷനായിരുന്നു. സ്കൂൾ സീനിയർ അസിസ്റ്റൻ്റ് മൂസ മാസ്റ്റർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. തുടർന്ന് ഹിന്ദി പ്രാർത്ഥന, ഹിന്ദി പ്രത്യേക അസംബ്ലി, ഹിന്ദി പോസ്റ്റർ നിർമ്മാണം, ഹിന്ദി ഗീത്, ഹിന്ദി നടത്തപ്പെട്ടു. ഹിന്ദി ക്ലബ് കൺവീനർ പ്രിൻസി സുർജിത്ത് സ്വാഗതവും ബിജു മാസ്റ്റർ ചടങ്ങിന് നന്ദിയും അറിയിച്ചു.സ്കൂൾ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സും ഹിന്ദി അധ്യാപികയുമായ നഫീസ ടീച്ചർ, ഉഷ ടീച്ചർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.