പ്രൊവിഡൻസ് സ്കൂളിലെ ഹിജാബ് വിലക്കിനെതിരെ എസ്.ഐ.ഒ, ജി.ഐ.ഒ സംഘടനകൾ നടത്തിയ ബഹുജന മാർച്ചിനുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിലും പ്രവർത്തകരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് എസ്.ഐ.ഒ എൻ.ഐ.ടി ഏരിയ കമ്മിറ്റി ചെറൂപ്പയിൽ പ്രകടനം നടത്തി. ഏരിയ പ്രസിഡന്റ് ആസിഫ് കൊടിയത്തൂർ, കെ.എം. ഷമീർ എന്നിവർ നേതൃത്വം നൽകി.