ഒളവണ്ണ:
ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ കോന്തനാരിയിലും പള്ളിപ്പുറത്തുമായി ഒമ്പതുപേർക്ക് തെരുവുനായയുടെ കടിയേറ്റു. പള്ളിപ്പുറത്ത് പുത്തലത്ത് അനിതയ്ക്കാണ് വീടിൻ്റെ മുറ്റത്ത് വെച്ച് കഴിഞ്ഞ ദിവസം രാവിലെ കടിയേറ്റത്. കോന്തനാരി ബൊട്ടാണിക്കൽ ഗാർഡന് സമീപം റോഡിൽ വെച്ചാണ് ബുധനാഴ്ച വൈകീട്ട് എട്ടുപേർക്ക് കടിയേറ്റത്. കടിയേറ്റ കോന്തനാരി സ്വദേശികളായ മോഹൻ ദാസ്, ഷൈലജ, ശരത്, മനോജ്, മൂന്ന് അതിഥി തൊഴിലാളികൾ ഉൾപ്പെടെ എല്ലാവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇവരെ കടിച്ചത് പേപ്പട്ടിയാണെന്ന് സംശയിക്കുന്നു. ഇവരെ കടിച്ച നായ മറ്റു നായകളെയും കടിച്ചിട്ടുണ്ട്.