അതിഥി തൊഴിലാളികൾക്ക് വേണ്ടി മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു.
കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിലെ മുക്കം സോൺ കോഡിനേറ്ററായ ഉണ്ണികൃഷ്ണൻ മൂത്തോന മീത്തലിന്റെ നേതൃത്വത്തിൽ ശോഭാ സിറ്റിയിലെ അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു.
പ്രസ്തുത ക്യാംപിൽ ഡോ: ഷംസിൻ പരിശോധനകൾക്കു നേതൃത്വം നൽകി. പെരുവയൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത് ഇൻസ്പെക്ടർ മനോജ് കെ ടി കെ യുടെ നേതൃത്വത്തിൽ മലേറിയ, ലെപ്രസി എന്നിവയുടെ പരിശോധനയും NCD ക്ലിനിക്കും നടന്നു. മെഡിക്കൽ കോളേജ് TB യൂണിറ്റ് TB HV സുനില എൻ ന്റെ നേതൃത്വത്തിൽ ക്ഷയരോഗ പരിശോധനയും, ICTC മുക്കം കൗൺസിലർ ബൈജു ജോസഫ് , ലാബ് ടെക്നീഷ്യൻ പാർവതി ടി കെ എന്നിവർ HIV പരിശോധനയും നടത്തി. പ്രൊജക്ട് മാനേജർ അമിജേഷ് കെ വി , പ്രൊജക്ട് കൗൺസിലർ ജിഷ്ണു, മറ്റ് ഫീൽഡ് കോഡിനേറ്റർമാരായ ഷിജു, സന്ദീപ്, രാധിക എന്നിവരും ക്യാംപിൽ സന്നിഹിതരായിരുന്നു.