മുണ്ടക്കൽ പരേതനായ കാങ്ങോശ്ശേരി അപ്പുട്ടി എന്നവരുടെ ഓർമക്കായി
പരേതന്റെ ഭാര്യ ശ്രീമതി മക്കൾ ഗണേശൻ, ശിവദാസൻ എന്നിവർ പൂവാട്ടുപറമ്പ പെയിൻ ആന്റ് പാലിയേറ്റീവ് സോസൈറ്റിക്ക് ഒരു തുകയും ചെറുകുളത്തൂർ എ.കെ.ജി. ചാരിറ്റബിൾ സോസൈറ്റിയ്ക്കും മുണ്ടക്കൽ പനച്ചിങ്ങൽ രാഘവൻ സ്മാരക വായനശാല യ്ക്കും ഓരോ വീൽചെയറും ഓരോ എയർബെഡും സമ്മാനിച്ചു. പരേതന്റെ വസതിയിൽ വെച്ച്
ബന്ധപ്പെട്ട പാലിയേറ്റീവ് പ്രവർത്തകർ പണവും ഉപകരണങ്ങളും ഏറ്റുവാങ്ങി.
ആരോഗ്യവാനായ തന്റെ പിതാവ് പെട്ടൊന്നൊരു ദിവസം തളർന്നു വീണപ്പോൾ തങ്ങൾക്ക് താങ്ങായെത്തിയ പ്രസ്തുത സാന്ത്വന പരിചരണ സൊസൈറ്റികളുടെ പ്രവർത്തകർ നല്കിയ സേവനവും പിൻതുണയും വിലമതിക്കാനാവാത്തതാണെന്നും പരേതനായ തന്റെ പിതാവിന്റെ കൂടി ആഗ്രഹപ്രകാരമാണ് ഈ ഉപഹാരങ്ങൾ നല്കുന്നതെന്നും മകൻ ഗണേശൻ പറഞ്ഞു. ചടങ്ങിൽ