മാവൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണ ചന്ത ആരംഭിച്ചു. വിവിധ ഭക്ഷ്യ ഉൽപ്പന്ന സാധനങ്ങൾ സബ്സിഡി നൽകി നൽകുന്ന ഓണ ചന്ത മാവൂർ, കായലം, കണ്ണിപറമ്പ എന്നീ കേന്ദ്രങ്ങളിൽ ഇന്ന് ആരംഭിച്ചു. ചന്തയുടെ ഉത്ഘാടനം ബാങ്ക് ഈവനിങ്ങ് ശാഖാപരിസരത്ത് പ്രസിഡണ്ട് മാവൂർ വിജയൻ നിർവ്വഹിച്ചു. ഡയറക്ടർ ഇ.എൻ ദേവദാസൻ അദ്ധ്യക്ഷനായിരുന്നു. പി.മനോഹരൻ , ടി.കുഞ്ഞൻ, പുഷ്പലത, M.P ചന്ദ്രൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി നിഖിൽ .എൻ . പി. സ്വാഗതവും നിഗേഷ് , കെ നന്ദിയും പറഞ്ഞു. ശോഭന. പി(കായലം), ശിവദാസൻ നായർ(കണ്ണി പറമ്പ) എന്നിവർ ചന്തക്ക് നേതൃത്വം നൽക്കുന്നു. സെപ്റ്റംബർ ആറ് വരെ ഓണ ചന്ത ഉണ്ടാവും.