കലാമേള ഉദ്ഘാടനം ചെയ്തു
മാവൂർ:
പെരുവയൽ സെൻ്റ് സേവ്യേഴ്സ് യു.പി. സ്കൂളിലെ കലാമേള സാഹിത്യകാരനും വിദ്യാരംഗം കലാസാഹിത്യ വേദി ജില്ല കോർഡിനേറ്റർക്കുള്ള സംസ്ഥാന അവാർഡ് ജേതാവുമായ ബിജു കാവിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് പി.ജി. അനൂപ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ.ഫാ.സനൽ ലോറൻസ് മുഖ്യ പ്രഭാഷണം നടത്തി. പ്രധാന അധ്യാപകൻ ജിബിൻ ജോസഫ്
പെരുവയൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് എളവന, ഉനൈസ് അരീക്കൽ, പി.ടി.എ വൈസ് പ്രസിഡൻ്റ് അബ്ദുൾ നാസർ ഖാൻ,
ആശ പാസ്ക്കൽ എന്നിവർ സംസാരിച്ചു.