Peruvayal News

Peruvayal News

കെ.പി.ഗോവിന്ദൻ കുട്ടി സ്മാരക വായനശാല ചെറുകുളത്തൂർ നേതൃത്വത്തിൽ ആയം വള്ളി മിനി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

കെ.പി.ഗോവിന്ദൻ കുട്ടി സ്മാരക വായനശാല ചെറുകുളത്തൂർ നേതൃത്വത്തിൽ ആയം വള്ളി മിനി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി സുധ കബളത്ത് ഉദ്ഘാടനം ചെയ്തു.ലിംഗനീതി, ലിംഗസമത്വം, ജനാധിപത്യം എന്ന വിഷയമവതരിപ്പിച്ച് പ്രശസ്ത  എഴുത്തുകാരനും, ചിന്തകനുമായ ഡോ: പി.കെ.പോക്കർ സംസാരിച്ചു. ചർച്ചയിൽ ശ്രീമതി അംശു മതി .കെ, ഓ.കെ.ചന്ദ്രൻ ,ടി.എം.ചന്ദ്രശേഖരൻ, കെ.ആർ.സുബ്രഹ്മണ്യൻ, പി.ശ്രീനിവാസൻ ,പി.സജു, ടി.വി.ഗോവിന്ദൻ കുട്ടി എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ മികച്ച പച്ചക്കറി കൃഷിക്കാരനായ  എരയ മംഗലത്ത് സോമൻ, നൂതന കൃഷിരീതിക്കുള്ള പുരസ്ക്കാരം ലഭിച്ച  മള്ളാറു വീട്ടിൽ ചന്ദ്രൻ , മികച്ച SC കർഷകൻ പടിഞ്ഞാറെ കാരക്കമണ്ണിൽ രാമചന്ദ്രൻ  മികച്ച നെൽകൃഷി ഗ്രൂപ്പിനുള്ള പുരസ്ക്കാരം ലഭിച്ച ചാലിപ്പാടം കർഷക സമിതി പ്രവർത്തകരെ യും  വനിതാവേദി നടത്തിയ ഗൃഹാങ്കണ പൂക്കള മത്സരത്തിൽ ഒ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കീർത്തന ആയം വള്ളി, രണ്ടാം സ്ഥാനം ലീന പാറക്കോട്ട്, മൂന്നാം സ്ഥാനം നേടിയ വിജിഷ പാറക്കോട്ട്  എന്നിവരേയും, സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ 75-ാം വാർഷിക ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ ഐശ്വര്യ തെക്കെക്കുരുന്നിലത്ത്, രണ്ടാം സ്ഥാനം നേടിയ അളക സന്തോഷ് പുത്തം പറമ്പത്ത്, മൂന്നാം സ്ഥാനം നേടിയ അശ്വിൻ.പി എന്നിവരെയും, പ്ലസടു ഉന്നത വിജയി ഗായത്രി കിഷോറിനെയും ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സുധ കബളത്ത്, പ്രശസ്ത എഴുത്തുകാരൻ ഡോ: പി.കെ.പോക്കർ എന്നിവർ മൊമൻന്റോകളും ക്യാഷ് അവാർഡും നൽകി ആദരിച്ചു. വായനശാല പ്രസിഡണ്ട് രജിത വയപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി സി.ഷാജു സ്വാഗതവും, വായനശാല  വൈസ് പ്രസിഡണ്ട് ടി.കെ.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live