ADS ജനറൽ ബോഡി യോഗത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 20, ADS ജനറൽ ബോഡി യോഗത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും , പാലിയേറ്റീവ് ക്ലാസ്സും സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങിൽ ADS സിക്രട്ടറി ശോഭന അഴകത്ത് സ്വാഗതം പറയുകയും. ADS ചെയർ പേഴ്സൺ സുനില കെ കെ അധ്യക്ഷത വഹിക്കുകയും വാർഡ് സിഡിഎസ് മെമ്പർ റീജ കെ കെ പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
പ്രസ്തുത പരിപാടിയിൽ നശാ മുക്ത് ഭാരത് അഭിയാനിന്റെ (NMBA) മാസ്റ്റർ വളണ്ടിയറായ ശ്രീ.ഉണ്ണികൃഷ്ണൻ മൂത്തോന മീത്തൽ ( കേരള സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റി ). ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് എടുക്കുകയും, പെയിൻ & പാലിയേറ്റീവ് സൊസൈറ്റി ചാത്തമംഗലം, സിസ്റ്റർ ശ്രീമതി.ഷീജ.കിടപ്പിലായ രോഗികളെ നിത്യജീവിതത്തിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ട ക്ലാസ്സ് എടുക്കുകയും ചെയ്തു . തുടർന്ന് സെക്രട്ടറി ശോഭന അഴകത്ത് റിപ്പോർട്ട് അവതരിപ്പിക്കുകയും. സഫീനയുടെ നന്ദിയോടെ പരിപാടി അവസാനിപ്പിക്കുകയും ചെയ്തു.