എം.എം.എൽ.പി സ്കൂൾ പരപ്പിൽ ലഹരി വിരുദ്ധ ബോധവത്കരണവും ജെ.ആർ.സി യുണിറ്റ് ഉദ്ഘാടനവും ചെമ്മങ്ങാട് പോലീസ് ഐ.പി ശ്രീ. രാജേഷ്.പി നിർവ്വഹിച്ചു.
എം.എം.എൽ.പി സ്കൂൾ പരപ്പിൽ ലഹരി വിരുദ്ധ ബോധവത്കരണവും ജെ.ആർ.സി യൂണിറ്റ് ഉദ്ഘാടനവും ചെമ്മങ്ങാട് പോലീസ് ഐ.പി ശ്രീ. രാജേഷ്.പി നിർവ്വഹിച്ചു. കേരളത്തിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയത്തിലെ അൻപതോളം വിദ്യാർത്ഥികളെയാണ് ജെ.ആർ.സി കേഡറ്റുകളായി തിരഞ്ഞെടുത്തത്. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെ കുറിച്ചും മിഠായി പോലുള്ള ലഹരി പദാർത്ഥങ്ങളുടെ വിപത്തിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് ജംഷീദ്.എം.പിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ചെമ്മങ്ങാട് പോലീസ് സ്റ്റേഷൻ ഐ.പി ശ്രീ.രാജേഷ്.പി ഉദ്ഘടനം നിർവ്വഹിക്കുകയും ഹെഡ് മാസ്റ്റർ മുസ്തഫ.വി.എം വൈസ് പ്രസിഡൻ്റുമാരായ ഇസ്ഹാഖ്.കെ.വി, സാദിഖ് ബേപ്പൂർ അധ്യാപകരായ ഫസലുറഹമാൻ എ.പി, സുബൈർ എ, ഉമ്മർ എൻ, .ഫിറോസ് പി.പി , അഹമ്മദ് നസറുള്ള, എസ് സി പി ഒ - എൻ. നിഷ, സി പി ഒ - എം.കെ.റിയാസ് എന്നിവർ സംസാരിച്ചു.