കെ.പി.ഉമ്മർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ ചലച്ചിത്രനടൻ കെ.പി.ഉമ്മർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചലച്ചിത്ര നിർമ്മാതാവും നടനും പ്രൊഡക്ഷൻ കൺട്രോളറുമായ ഡോക്ടർ എൻ.എം.ബാദുഷ, അഭിനയമേഖലയിൽ അരനൂറ്റാണ്ട് പിന്നിട്ട ചലച്ചിത്ര ടെലിവിഷൻ നാടകനടനും നാടക സംവിധായകനുമായ വിജയൻ വി നായർ, ചലച്ചിത്ര ടെലിവിഷൻ നാടക നടനും തിരക്കഥാകൃത്തും സംവിധായകനുമായ നൗഷാദ് ഇബ്രാഹിം, ചിത്രകാരനും എഴുത്തുകാരനുമായ ഇ.സുധാകരൻ, സപര്യ കലാക്ഷേത്ര പ്രിൻസിപ്പാളും ഗായികയും സംഗീതാധ്യാപികയുമായ രജനി പ്രവീൺ എന്നിവരെ പ്രതിഭാ പുരസ്കാരങ്ങൾക്ക് തിരഞ്ഞെടുത്തു.
രജനി സുരേഷ് (മികച്ച കഥാസമാഹാരം: പേരയ്ക്കാമരം), ടി.പി.ഭാസ്കരൻ (ആത്മകഥ: ഒരു ദലിതന്റെ ആത്മകഥ), തച്ചിലോട്ട് നാരായണൻ (ചരിത്ര ഗവേഷണ പഠനഗ്രന്ഥം: കാണിക്കാരും അമ്പെയ്ത്തും), ഉഷ സി നമ്പ്യാർ (കവിതാസമാഹാരം: ആരായിരുന്നവർ?), എ.വി.ഫർദിസ് (കെ.പി.ഉമ്മർ വിവിധ പ്രസിദ്ധീകരണങ്ങളിലെഴുതിയ ലേഖനസമാഹാരം 'ഓർമ്മകളുടെ പുസ്തകം' എഡിറ്റർ), ദീപ്തിഷ് കൃഷ്ണ (ടെലിവിഷൻ അഭിമുഖം: നഞ്ചിയമ്മയുടെ പാട്ടും ഓണവും ജീവിതവും; നമത് ഓണം - മനോരമ ന്യൂസ്), അഭിലാഷ് നായർ (ന്യൂസ് ഡോക്യുമെന്ററി: കരിപ്പൂർ വിമാനാപകടം ഒന്നാം വാർഷികം - മാതൃഭൂമി ന്യൂസ്), എ സി വി ജില്ലാവാർത്തകൾ ബ്യൂറോ ചീഫ് വി.വി.സഞ്ചീവ്, സമഗ്ര ഓൺലൈൻ അവതാരകനും എം.ഡി.യുമായ ആർജെ കൈലാസ്, എ.രാജേഷ് (ആൽബം സംവിധായകൻ: തുമ്പപ്പൂ), പ്രശാന്ത് ചില്ല (ഷോർട്ട് ഫിലിം സംവിധായകൻ - മഞ്ചാടി) എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായി.