റവന്യൂ ജില്ലാ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.
കോഴിക്കോട് റവന്യൂ ജില്ലാ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ചാലിയം യു. എച്ച്. എച്ച്. എസ്. എസ് ഗ്രൗണ്ടിൽ ആരംഭിച്ചു. സ്കൂൾ പി. ടി. എ പ്രസിഡന്റ് പി. ടി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ കെ. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം സി. ടി ഇൽ യാസ് മുഖ്യാതിഥിയായിരുന്നു. ജി. ജി. എം തോമസ്, കെ. ഹാരിസ്, മോഹൻ ചാലിയം, സലീം കൊളായി, പി. ടി അഷ്‌റഫ്, പി. കെ അനീഷ്, ടി. ആബിദ് എന്നിവർ ആശംസകൾ നേർന്നു. പി. ടി അബ്ദുൽ അസീസ് സ്വാഗതവും കെ. എം ബുഷ്‌റ നന്ദിയും പറഞ്ഞു.