വി എം കുട്ടി മാഷിൻ്റെ ഓർമ്മ ദിനം സ്നേഹതീരം ഭവനത്തിൽ
മാപ്പിളപ്പാട്ടുകളെ ജനകീയമാക്കിയ അനുഗ്രഹീത ഗായകൻ വി.എം. കുട്ടി മാഷിൻ്റെ ഓർമ്മയിൽ ഫാറൂക്കോളേജിനടുത്തുള്ള സ്നേഹതീരം ഭവനത്തിൽ കലാകാരന്മാർ ഒത്തുകൂടി.വിളയിൽ ഫസീല, ബാപ്പു വാവാട്, ബക്കർ പന്നൂര്, പ്രകാശ് മണ്ണൂര് ,ആർ കെ പൂവത്തിക്കൽ എന്നിവരുടെ നേതൃത്വത്തിൽ വി എം കുട്ടി മാഷിൻ്റെ ഓർമ്മകൾ പാടിയും പറഞ്ഞും ചിലവഴിച്ചപ്പോൾ സ്നേഹതീരം ഭവനത്തിലെ അന്ദേവാസികൾക്ക് ഏറെ സന്തോഷവും ആനന്ദവും നിറഞ്ഞതായി മാറി.വി എം കുട്ടി മാഷിൻ്റെ കുടുംബങ്ങൾ പങ്കെടുത്ത പരിപാടിയിൽ ബക്കർ പന്നൂര് അദ്ധ്യക്ഷം വഹിച്ചു.ആർ കെ പൂവത്തിക്കൽ സ്വാഗതവും അഷ്റഫ് പുളിക്കൽ നന്ദിയും പറഞ്ഞു.