Peruvayal News

Peruvayal News

ഫറോക്ക് ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു

ഫറോക്ക് ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു

ചെറുവണ്ണൂര്‍: 
ഫറോക്ക് ഉപജില്ലാ സ്‌കൂള്‍ ശാസ്േ്രതാത്സവം ചെറുവണ്ണൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സമാപിച്ചു . കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ: ബീന ഫിലിപ്പ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ.പി.അജയന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എം.പി ഷഹര്‍ബാന്‍, പി.ഷീബ, എച്ച് എം ഫോറം കണ്‍വീനര്‍ കെ.എം.മുഹമ്മദ് കുട്ടി,യു.ആര്‍.സി. ബി.പി.സി. പ്രവീണ്‍ കുമാര്‍, ഡയറ്റ് ഫാക്കല്‍റ്റി സബിത ശേഖര്‍, കൈറ്റ് മാസ്റ്റര്‍ ട്രെയിന്‍ അജിത് പ്രസാദ്, ബി.പി.സി. ഇന്‍ ചാര്‍ജ് ടിജോപോള്‍, പ്രിന്‍സിപ്പല്‍ കെ.സഫിയ, വി.എച്ച്.എസ്.സി. പ്രിന്‍സിപ്പല്‍ സഞ്ജീവ് കുമാര്‍, ഹെഡ്മാസ്റ്റര്‍ കെ. ദിലീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എ.ഇ.ഒ. എം.ടി. കുഞ്ഞിമൊയ്തീന്‍ കുട്ടി സ്വാഗതവും റിസപ്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ഒ.കെ.പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.
എല്‍.പി. വിഭാഗം ഗണിത ശാസ്ത്രമേളയില്‍ 24 പോയിന്റ് നേടി നല്ലൂര്‍ ഈസ്റ്റ് എ.യു.പി. സ്‌കൂള്‍ ഒന്നാം സ്ഥാനവും 21 പോയിന്റ് നേടി നല്ലൂര്‍ നാരായണ എല്‍.പി. ബേസിക് സ്‌കൂളും ജി.എച്ച്.എസ്. നല്ലളവും രണ്ടാം സ്ഥാനവും പങ്കിട്ടു. യു.പി. വിഭാഗത്തില്‍ 33പോയിന്റ് നേടി കരുവന്‍തിരുത്തി ബി.എം.ഒ.യു.പി. സ്‌കൂള്‍ ഒന്നാം സ്ഥാനവും 30 പോയിന്റ് നേടി ചെറുവണ്ണൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ എ.യു.പി. സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 71 പോയിന്റ് നേടി ഫാറൂഖ് എച്ച്എസ്.എസ്. ഫാറൂക്ക് കോളേജ് ഒന്നാം സ്ഥാനവും 59 പോയിന്റ് നേടി ജി.ജി.വി.എച്ച്.എസ്.എസ്. ഫറോക്ക് രണ്ടാം സ്ഥാനവും നേടി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 110 പോയിന്റ് നേടി സേവാമന്ദിര്‍ പോസ്റ്റ് ബേസിക് എച്ച്.എസ്.എസ്. രാമനാട്ടുകര ഒന്നാം സ്ഥാനവും 68 പോയിന്റ് നേടി ഫാറൂഖ് എച്ച്എസ്.എസ്. ഫാറൂക്ക് കോളേജ് രണ്ടാം സ്ഥാനവും നേടി. 

എല്‍.പി. വിഭാഗം പ്രവൃത്തി പരിചയമേളയില്‍ 67 പോയിന്റ് നേടി നടുവട്ടം ജിനരാജാദാസ് എ.എല്‍.പി. സ്‌കൂള്‍ ഒന്നാം സ്ഥാനവും, 61 പോയിന്റ് നേടി ജി.ജി.യു.പി.എസ്. ഫറോക്ക് രണ്ടാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ 71 പോയിന്റ് നേടി ഗണപത് എ.യുപിഎസ് രാമനാട്ടുകര ഒന്നാം സ്ഥാനവും 59 പോയിന്റ് നേടി ജി.യു.പി.എസ്. രാമനാട്ടുകര രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 142 പോയിന്റ് നേടി ഫാറൂക്ക് എച്ച്.എസ്.എസ് ഫാറൂഖ് കോളേജ് ഒന്നാം സ്ഥാനവും 118 പോയിന്റ് നേടി ജി.ജി.വി.എച്ച്.എസ്. ഫറോക്ക് രണ്ടാം സ്ഥാനവും നേടി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 98 പോയിന്റ് നേടി മണ്ണൂര്‍ സി.എം.എച്ച്.എസ്.എസ്. ഒന്നാം സ്ഥാനവും 63 പോയിന്റ് നേടി ഫാറൂക്ക് എച്ച്.എസ്.എസ് ഫാറൂഖ് കോളേജ് രണ്ടാം സ്ഥാനവും നേടി. 

യു.പി. വിഭാഗം ഐ.ടി. മേളയില്‍ 28 പോയിന്റ് നേടി വെനേര്‍നി ഇ.എം.എച്ച്.എസ്.എസ്. ഒന്നാം സ്ഥാനവും 12 പോയിന്റ് നേടി അയ്യപ്പന്‍ എഴുത്തച്ഛന്‍ എ.യു.പി. സ്‌കൂള്‍ രാമനാട്ടുകര രണ്ടാം സ്ഥാനംവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 35 പോയിന്റ് നേടി സേവാമന്ദിര്‍ പോസ്റ്റ് ബേസിക് എച്ച്.എസ്.എസ്. രാമനാട്ടുകര ഒന്നാം സ്ഥാനവും 28 പോയിന്റ് നേടി ഫാറൂക്ക് എച്ച്.എസ്.എസ് ഫാറൂഖ് കോളേജ് രണ്ടാം സ്ഥാനവും നേടി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 40 പോയിന്റ് നേടി ഉമ്പിച്ചി ഹാജി എച്ച്എസ്എസ് ചാലിയം ഒന്നാം സ്ഥാനവും 28 പോയിന്റ് നേടി ജി.ജി.വി.എച്ച്.എസ്. ഫറോക്ക് രണ്ടാം സ്ഥാനവും നേടി. എല്‍.പി. വിഭാഗം ശാസ്ത്രമേളയില്‍ 21 പോയിന്റ് നേടി ബി.ഇ.എം.യു.പി.എസ്. ഫറോക്ക് ഒന്നാം സ്ഥാനവും 18 പോയിന്റ് നേടി അയ്യപ്പന്‍ എഴുത്തച്ഛന്‍ എ.യു.പി. എസ്. രാമനാട്ടുകര രണ്ടാം സ്ഥാനവും നേടി. യു.പി. വിഭാഗത്തില്‍ 23 പോയിന്റ് നേടി ജി.എച്ച്.എസ്. നല്ലളവും ഗണപത് എ.യു.പി.ബി.എസ്. രാമനാട്ടുകരയും ഒന്നാം സ്ഥാനം പങ്കിട്ടു. 21 പോയിന്റ് നേടി അയ്യപ്പന്‍ എഴുത്തച്ഛന്‍ എ.യു.പി.എസ് രാമനാട്ടുകര രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 29 പോയിന്റ് നേടി സേവാമന്ദിര്‍ പോസ്റ്റ് ബേസിക് എച്ച്.എസ്.എസ്. രാമനാട്ടുകരയും ജി.ജി.വി.എച്ച്.എസ്.എസ്. ഫറോക്കും ഒന്നാം സ്ഥാനം പങ്കിട്ടു. 28 പോയിന്റ് നേടി ജി.വി.എച്ച്എസ്.എസ്. ചെറുവണ്ണൂര്‍ രണ്ടാം സ്ഥാനവും നേടി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 26 പോയിന്റ് നേടി സേവാമന്ദിര്‍ പോസ്റ്റ് ബേസിക് എച്ച്.എസ്.എസ്. രാമനാട്ടുകര ഒന്നാം സ്ഥാനവും 20 പോയിന്റ് നേടി വെനേര്‍നി ഇ.എം.എച്ച്എസ്.എസ്. രണ്ടാം സ്ഥാനവും നേടി.
Don't Miss
© all rights reserved and made with by pkv24live