തിരിച്ചറിയേണ്ടത് ലഹരി ഉപയോഗത്തിന്റെ കാരണം : ഋഷി രാജ് സിംഗ്
മുക്കം:
പുതു തലമുറ ലഹരി ഉപയോഗിക്കാനുള്ള കാരണമാണ് ആദ്യം തിരിച്ചറിയേണ്ടതെന്നും അതിനനുസരിച്ചുള്ള പരിഹാര മാർഗങ്ങളാണ്
തേടേണ്ടതെന്നും മുൻ ഡി ജി പി ഋഷി രാജ് സിംഗ് ഐ പി എസ് പറഞ്ഞു. മണാശ്ശേരി എം കെ എച്ച് എം എം ഒ ഹയർ സെക്കന്ററി വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ധേഹം. സ്കൂൾ ലഹരി വിരുദ്ധ കാംപയിൻ 'യോദ്ധ' അദ്ധേഹം ഉദ്ഘാടനം ചെയ്തു. പഠന സമ്മർദ്ദവും കൂട്ടുകെട്ടിന്റെ പ്രേരണയും യുവജന ങ്ങൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കാൻ കാരണമാകുന്ന സാഹചര്യത്തിൽ കൗമാരത്തിന്റെ തുടക്കത്തിൽ തന്നെ ഇടപെടലുകൾ അത്യാവശ്യമാണെന്നും ഇതിൽ വിദ്യാലയങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അദ്ധേഹം വ്യക്തമാക്കി. കോഴിക്കോട് ജില്ലാ ഭരണ കൂടത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 'പുതു ലഹരിക്ക് ഒരു വോട്ട്' എന്ന പദ്ധതി നഷ മുക്ത് ഭാരത് അഭിയാൻ കോ-ഓർഡിനേറ്റർ ബി ഹരികുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സന്തോഷ് മൂത്തേടം സ്വാഗതം പറഞ്ഞു. മുക്കം മുസ്‌ലിം ഓർഫനേജ് സെക്രട്ടറി വി അബ്ദുള്ള കോയ ഹാജി, ഹെഡ് മാസ്റ്റർ മൻസൂർ അലി, പി.ടി.എ പ്രസിഡന്റ് സാദിഖ് കൂളിമാട് സംബന്ധിച്ച്. ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ നൃത്താവിഷ്കാരവും നടന്നു.