കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് വോളന്റീർസ് റോഡ് അറ്റകുറ്റ പണികൾ നടത്തി.
കോഴിക്കോട് : കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് വോളണ്ടിയേഴ്സ് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കുണ്ടുങ്ങൽ റെസിഡൻസ് അസോസിയേഷനുമായി സഹകരിച്ച് സ്കൂളിന്റെ പരിസര പ്രദേശമായ കുണ്ടുങ്ങൽ റോഡ് അറ്റകുറ്റപ്പണികൾ നടത്തി നവീകരിച്ചു. റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീ അബ്ദുല്ലക്കോയ അധ്യക്ഷനായ ചടങ്ങ് കാലിക്കറ്റ് ഗേൾസ് സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ എ ടി അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറിമാരായ ഫാത്തിമ ശദ, അർച്ചന കെ, കെ എം ശരീഫ്, മെഹബൂബ്, അബ്ദുറഹ്മാൻ, അഷ്കർ അലി, ഫാത്തിമ തുടങ്ങിയവർ ആശംസകളർപ്പിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീമതി തസ്നിം റഹ്മാൻ നന്ദിയും പറഞ്ഞു.