കേരളപ്രവാസിസംഘം കോഴിക്കോട് ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ 1979ൽ കപ്പൽ മാർഗം പ്രവാസത്തേക്ക് പോയി 2004വരെ പ്രവാസിജീവിതം നയിച്ച ബേപ്പൂരിലെ കെ പി കുഞ്ഞന് അംഗത്വം നൽകി സംസ്ഥാന ട്രെഷറർ ബാദുഷ കടലുണ്ടി ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ സജീവൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി വി ഇക്ബാൽ പൊന്നാട അണിയിച്ചു ആദരിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് പേരോത്ത് പ്രകാശൻ, ഫറോക് ഏരിയ പ്രസിഡന്റ് ജലീൽ ചാലിൽ, സെക്രട്ടറി എൻ രാജീവൻ എന്നിവർ സംസാരിച്ചു.