കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള അനുമതി കൈമാറി
മാവൂർ:
കാട്ടുപന്നി ശല്യം രൂക്ഷമായ മാവൂരിൽ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള അനുമതി പത്രം കൈമാറി. സർക്കാർ ഉത്തരവനുസരിച്ചാണ് ഗ്രാമ പഞ്ചായത്തിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതി നൽകിയത്. നേരത്തെ ഫോറസ്റ്റ് റേഞ്ച് ഓഫിസിൽനിന്നുള്ള അനുമതിയനുസരിച്ച് കൃഷി നശിപ്പിക്കാനിറങ്ങിയ കാട്ടുപന്നികളെ വെടിവെച്ചുകൊന്നിരുന്നു. ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തോക്കിന് ലൈസൻസുള്ള എം പാനൽ ഷൂട്ടർമാർക്ക് ഗ്രാമ പഞ്ചായത്ത് അനുമതി പത്രം നൽകിയത്. വനംവകുപ്പിന്റെ അംഗീകൃത ഷൂട്ടർമാരായ സി.എം. ബാലനും കെ ചന്ദ്രമോഹനും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്തിൽ നിന്ന് ഏറ്റുവാങ്ങി.