ഒക്ടോ: 31
ഇന്ദിരാജി രക്തസാക്ഷിത്വ ദിനം
വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പുഷ്പാർഛനയും, അനുസ്മരണ യോഗവും, ഭാരത് ജോഡോ പ്രതിജ്ഞാ സദസ്സും സംഘടിപ്പിച്ചു
വിഘടന വാദങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്ത് ഇന്ത്യയെ ഒന്നിപ്പിക്കാൻ പ്രവർത്തിച്ചതിൻ്റെ പേരിൽ രക്ത സാക്ഷാത്വം വരിക്കേണ്ടി വന്ന ധീര ഭരണാധികാരിയായ ഇന്ദിരാജിയുടെ ഓർമ്മയിൽ വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മപ്രത്ത് വെച്ച് പുഷ്പാർഛനയും,അനുസ്മരണ യോഗവും, ഭാരത് ജോഡോ പ്രതിജ്ഞാ സദസ്സും സംഘടിപ്പിച്ചു
DCC മെമ്പർ എം മാധവൻ ഉൽഘാടനം ചെയ്തു
മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു
മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡണ്ട് പി.കെ. മുരളീധരൻ ഭാരത് ജോഡോ പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു
ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി ഒ.വിശ്വനാഥൻ മുഖ്യ പ്രഭാഷണം നടത്തി, ജില്ല സേവാദൾ ചെയർമാൻ പി.സുരേന്ദ്രൻ, കോൺഗ്രസ്സ് മണ്ഡലം ട്രഷറർ എം.മുഹമ്മദ് ബഷീർ,ജനറൽ സെക്രട്ടറിമാരായ ശ്രീദാസ് വെട്ടത്തൂർ , മുസ്തഫ വാഴക്കാട്, അൽ ജമാൽ അബ്ദുൽ നാസർ ,യൂത്ത് - കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് മനീഷ് മപ്രം , ഗ്ലോബൽ OlCC വാഴക്കാട് ചാരിറ്റി കൺവീനർ മാനുട്ടി കുനിക്കാടൻ, ദളിത് കോൺഗ്രസ്സ് ഭാരവാഹി നാരായണൻ മപ്രം , എന്നിവർ സംസാരിച്ചു