ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ.പി. സനൽകുമാറിന്
2015- 20 ഭരണ സമിതി അംഗങ്ങൾ യാത്രയയപ്പ് നൽകി
വാഴക്കാട് ഗ്രാമ പഞ്ചായത്തിൽ 2019 ജൂലൈ 15ന് വാഴക്കാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായി ചുമതലയേറ്റെടുത്ത് മൂന്ന് വർഷക്കാലം സ്തുത്യർഹമായ സേവനമനുഷ്ടിച്ച് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായി സ്ഥലം മാറി പോകുന്ന സെക്രട്ടറി എ.പി. സനൽകുമാറിന് 2015- 2020 ഭരണ കാലയളവിലെ ഭരണ സമിതി അംഗങ്ങൾ യാത്രയയപ്പ് നൽകി
ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ എം.സി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു
ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് എം. ഹാജറുമ്മ ടീച്ചർ ഉൽഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ. എം. ജമീല ടീച്ചർ, മുൻ വൈസ് പ്രസിഡണ്ട് ജൈസൽ എളമരം, സ്റ്റാറ്റിംഗ് കമ്മറ്റി മുൻ അധ്യക്ഷരായ എ.പി. തങ്കം, പി.പി. സുഹറാബി ,എ.കെ. സുഹറാബി, മുൻ അംഗങ്ങളായ കെ. സുരേഷ് കുമാർ ,ചിത്ര മണ്ണറോട്ട്, ഫാത്തിമ സുഹറ, കെ.എ.സലീം സി.എം.വിജയരാജൻ, പ്രീത അശോകൻ, ഗ്രാമ പഞ്ചായത്ത് ലൈബ്രേറിയൻ സേതുമാധവൻ എന്നിവർ സംസാരിച്ചു