പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് ജോയിന്റ് കൗൺസിലിന്റെ അംഗ സംഘടനയായ കേരള മൃഗസംരക്ഷണ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ സ :M. N. V. G. അടിയോടി സ്മാരക മന്ദിരത്തിൽ വെച്ച് 2022 ഒക്ടോബർ 7ന് രാവിലെ 10 മണിക്ക് നടന്നു. .മനോജ് കുമാർ പാറപ്പുറത്ത് അധ്യക്ഷത വഹിച്ച കൺവെൻഷൻ ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ സ : രത്നദാസ്. ടി. ഉദ്ഘാടനം ചെയ്തു.
ജോയിന്റ് കൗൺസിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി സ: കെ.ജയപ്രകാശൻ സമര പ്രഖ്യാപന രേഖ അവതരിപ്പിച്ചു വിശദീകരണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി സ: സച്ചിദാനന്ദൻ,ജില്ലാ വൈസ് പ്രസിഡന്റ് ശിവൻ തറയിൽ, സിറ്റി മേഖലാ പ്രസിഡന്റ് സ : മനോജ് പുളിനെല്ലി, സെക്രട്ടറി വിപിൻ പി ടി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ഒക്ടോബർ 26 ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ മുഴുവൻ സഖാക്കളെയും പങ്കെടുപ്പിക്കണം എന്ന് യോഗം ആഹ്വാനം ചെയ്തു. കേരള മൃഗസംരക്ഷണ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ മൃഗസംരക്ഷണ വകുപ്പിലെ കോഴിക്കോട് ജില്ലയിലെ നിരവധി ജീവനക്കാർ പങ്കെടുത്ത പരിപാടിയിൽ സ :റോസ് മേരി ഡിക്കോത്ത സ്വാഗതവും അബൂബക്കർ O. K., നന്ദിയും പറഞ്ഞു.