പഞ്ചദുർഗ പുസ്തകം പ്രകാശനം ചെയ്തു
ബേപ്പൂർ മുരളീധര പണിക്കർ രചിച്ച് പിങ്ക് ബുക്സ് പ്രസിദ്ധീകരിച്ച 'പഞ്ചദുർഗ' നോവൽ കോഴിക്കോട് അളകാപുരിയിൽ എം.കെ.രാഘവൻ എം.പി. പ്രകാശനം ചെയ്തു. ചലച്ചിത്ര നിർമ്മാതാവ് പി.വി.ഗംഗാധരൻ ആദ്യ കോപ്പി സ്വീകരിച്ചു. തിരക്കഥാകൃത്തും സാഹിത്യകാരനുമായ ശത്രുഘ്നൻ അധ്യക്ഷത വഹിച്ചു.
ചലച്ചിത്ര തിരക്കഥാകൃത്തും
സാഹിത്യകാരനുമായ പി.ആർ.നാഥൻ പുസ്തകം പരിചയപെടുത്തി.
ഉറൂബിന്റെ മകനും ചിത്രകാരനുമായ ഇ.സുധാകരൻ, വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ, റഹിം പൂവാട്ടുപറമ്പ്, സി.പി.സുരേന്ദ്രൻ, മണിശങ്കർ, ടി.ദേവരാജൻ വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു.