ലഹരിക്കെതിരെ കൈകോർക്കാം...
മടവൂർ ടൗൺ മഹല്ല് കമ്മിറ്റി ലഹരിവിരുദ്ധ ബോധവത്കരണം...
മടവൂർ :
മടവൂർ ടൗൺ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ കൈകോർക്കാം ക്യാമ്പയിൻ ആരംഭിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട് ടി.കെ. അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സിന് എ.എസ്.ഐ സാജൻ പുതിയോട്ടിൽ, എക്സൈസ് ഇൻസ്‌പെക്ടർ സി.മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് പി. മൊയ്‌തീൻ കുട്ടി മാസ്റ്റർ, മുഹമ്മദ് ഉവൈസ് റഹ്മാനി, കെ.സി. അസീസ്, കെ. ആലിക്കുട്ടി ഫൈസി, ടി.കെ.മജീദ് ഹാജി, ടി. അബ്ദുറഹിമാൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. മഹല്ല് ജനറൽ സെക്രട്ടറി കാസിം കുന്നത്ത് സ്വാഗതവും ട്രഷറർ കെ.അബ്ബാസ് ഹാജി നന്ദി യും പറഞ്ഞു.