ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മലബാർ സ്പോർട്സ് അക്കാഥമി ചാമ്പ്യന്മാർ
കോഴിക്കോട് :
മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹമാൻ സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ച് ജില്ലാ അത് ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മലബാർ സ്പോർട്സ് അക്കാഥമി 207 പോയന്റ നേടി ഒന്നാം സ്ഥാനവും, 106 പോയന്റ നേടി സായ് സെന്റർ കോഴിക്കോട് രണ്ടാം സ്ഥാനവും, 100 പോയന്റ നേടി ഉഷ സ്ക്കൂൾ ഓഫ് അത് ലറ്റിക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചാമ്പ്യൻഷിപ്പ് സമാപനം കോഴിക്കോട് മുൻ എംഎൽഎ എ.പ്രദീപ് കുമാർ
ഉദ്ഘാടനം ചെയ്യുത് വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി.
ജില്ലാ പ്രസിഡണ്ട് മെഹറൂഫ് മണലൊടി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഇ.വി.ഗോപി, കേരള സ്പോർടസ് കൗൺസിൽ അംഗവും സംസ്ഥാന അത് ലറ്റിക്സ് അസ്സോസിയേഷൻ വൈ പ്രസിഡണ്ടുമായ വീ.കെ. തങ്കച്ചൻ , ഇബ്രാഹിം ചീനിക്ക , എബി മോൻ മാത്യൂ , കെ.വി. അബ്ദുൾ മജിദ്, പി.ടി. അഗസ്റ്റ്യൻ, , തുടങ്ങിയവർ സംസാരിച്ചു.