വിഴിഞ്ഞം സമരം ഒത്ത് തീർപ്പാക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്ന് ആർ.ജെ.ഡി ദേശീയ സെക്രട്ടറി അനു ചാക്കോ.
അതിജീവനത്തിനായി പോരാടുന്ന വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളി സമരം കണ്ടില്ലെന്ന് നടിക്കാൻ സർക്കാറിന് കഴിയില്ല. അടിയന്തരമായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറാകണമെന്നും, സമര സമിതി ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്നും അനു ചാക്കോ സർക്കാറിനോടാവശ്യപ്പെട്ടു.
കടലോര ജനതയുടെ ന്യായമായ ആവശ്യങ്ങൾക്ക് ഒപ്പം നിൽക്കുവാനും സമരത്തിന് ആർ.ജെ.ഡി പൂർണ്ണ പിന്തുണ നൽകുമെന്നും .