സി.എച്ച്. ഇൻസൈറ്റ് ക്യാമ്പ് സമാപിച്ചു
കൊടുവള്ളി: സി.എച്ച് അക്കാദമിയുടെ ടാലൻ്റ് ഫോക്കസ് പദ്ധതിയുടെ ഭാഗമായി നടത്തിയ ഏകദിന ഇൻസൈറ്റ് ക്യാമ്പ് സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സെലീന സിദ്ധീഖലി ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ വ്യക്തിത്വ വികാസം, ഉന്നത വിദ്യാഭ്യാസം, പ്രകൃതിയും വിദ്യാർത്ഥികളും, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ സെമിനാർ അവതരിപ്പിച്ചു. ഇതര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥി സംസ്ക്കാരം, അഫ്ഗാൻ വിദ്യാഭ്യാസ രീതി ശരിയും തെറ്റും എന്നീ വിഷയങ്ങളിൽ സംവാദ ത്തിന് അഫ്ഗാൻ വിദ്യാർത്ഥികൾ നേതൃത്വം നൽകി. ക്യാമ്പിൻ്റെ ഭാഗമായി മാസന്ത പOന വേദി ഉടനെ ആരംഭിക്കും. നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സിവിൽ സർവീസ് ഓറിയേറേഷൻ ഡിസംബറിൽ കൊടുവള്ളിയിൽ നടക്കും. ക്യാമ്പിൽ അക്കാദമി പ്രസിഡൻ്റ് പി.അനീസ് അധ്യക്ഷതവഹിച്ചു. എഴുത്തുകാരൻ വി.മുഹമ്മദ് കോയ, പി.കെ. എം. അനസ്, ബിലാൽ അഹമ്മദ് കാശ്മീർ, ആഖിബ്, അഫ്ഗാൻ വിദ്യാർത്ഥി മുഹമ്മദ് സമി സൽറാസി ,സാബിത്ത് തലപ്പെരുമണ്ണ, ഫറൂഖ് കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ ഉബൈദ് എന്നിവർ ക്ലാസെടുത്തു. റഈസ് പന്നൂർ, ടി.പി.നൗഫൽ പുല്ലാളൂർ, വി.സി റിയാസ് ഖാൻ , സുൽത്താൻ റഷീദ് ഇ.സി, ഫാസിൽ സൗത്ത് കൊടുവള്ളി ,പി.സി. റാഷിദ്, സൈനുദ്ധീൻ ചോലയിൽ , അനസ് കരീറ്റിപറമ്പ് , കോഡിനേറ്റർ ടി.അഷ്റഫ് എന്നിവർ പ്രസംഗിച്ചു.