Peruvayal News

Peruvayal News

മാങ്കാവ് ആഴ്ചവട്ടം സുഹൃത് സംഘം, ബ്രസീൽ ഫാൻസ് അര്ജന്റീന ഫാൻസ് ആഴ്ചവട്ടം സംയുക്തമായി ഖത്തർ ലോകകപ്പിന് മുന്നോടിയായി കാളൂർ റോഡിലെ ഫാത്തിമസിൽ അംഗങ്ങൾ ഒത്തുചേർന്നു

മാങ്കാവ് ആഴ്ചവട്ടം സുഹൃത് സംഘം, ബ്രസീൽ ഫാൻസ് അര്ജന്റീന ഫാൻസ് ആഴ്ചവട്ടം സംയുക്തമായി ഖത്തർ ലോകകപ്പിന് മുന്നോടിയായി കാളൂർ റോഡിലെ ഫാത്തിമസിൽ അംഗങ്ങൾ ഒത്തുചേർന്നു

മൂരിയാട്ടിലെ ക്വിക് വെ ഇലക്ട്രിക്ക് സ്പോൺസർ ചെയ്ത പരിപാടിയിൽ തായ്ലൻഡിലെ ബാങ്കോകിൽ വെച്ച് നടന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കൾ ആയ കേരള മാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ ഒഫീഷ്യൽ മാങ്കാവ് സ്വദേശി ശ്രീ ഗഫൂർ മണപ്പാട്ടിനെ ആഴ്ചവട്ടം വാർഡ് കൗൺസിലർ ബഹുമാനപെട്ട എൻ സി. മോയിൻ കുട്ടി പൊന്നാട അണിയിച്ച് ആദരിച്ചു. പുത്തൻ മഠം റസിഡൻസ് അസോസിയേഷന്റെ ഹോണസ്റ് അവാർഡ് ലഭിച്ച മഠത്തിൽ പറമ്പിൽ ചിറക്കൽ ഷംസീറിനെയും പ്രദേശത്തെ എസ് എസ് എൽ .സി, +2,എൻട്രൻസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ അനുമോദിച്ചു. ഖത്തറിൽ വച്ച് നടക്കുന്ന ലോക കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുവാൻ പോകുന്ന മാങ്കാവിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ കെ ഷഹീർ അലിക്ക് യാത്രയപ്പും നൽകി.ബ്രസീൽ ഫാൻസ് പ്രതിനിധി കാളൂർ റോഡ് സ്വദേശി
യാസിനെ അനുമോദിച്ചു
ആഴ്ചവട്ടം ബ്രസീൽ ഫാൻസ് പ്രസിഡന്റ് മണ്ണ്ക്കണ്ടി സന്തോഷ് അധ്യക്ഷം വഹിച്ചു. കോ ഓർഡിനേറ്റർ കാഞ്ഞിരക്കണ്ടി ഇയാസുദീൻ സ്വാഗതം പറഞ്ഞു കൺവീനർ രൂപേഷ് അണ്ടിപറ്റ് നന്ദിയും പറഞ്ഞു.
ഫൗഷാദ് പുതിയ മാളിയേക്കൽ വാടിയിൽ നാസർ ചിറക്കൽ ഷംസീർ വടേരി സലാം, ശ്രീകാന്ത് റോമെക്സ് താഴെ പള്ളിക്കണ്ടി,ഇ എ ലത്തീഫ്,എം പി ബിജ്വൽ, പ്രീജീഷ്, കെ എം നൗഷാദ് ക്വിക് വെയ് അൻവർ ജോനകശേരി ഹാഷിം ജോനകരി ജംഷീർ അനീസ് മഠത്തിൽ, അസ്കർ ആനവതിക്കൽ,എം എം രാജേന്ദ്രൻ മക്കട മണ്ണക്കോട്ട് എ.വി. ശിവ പ്രകാശ് കെ.പി. അജയകുമാർ എന്നിവർ നേതൃത്വം നൽകി
Don't Miss
© all rights reserved and made with by pkv24live