പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്നും
മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുന:സ്ഥാപിക്കണമെന്നും
കേരള അഗ്രികൾച്ചറൽ മിനി സ്റ്റീരീയൽ സ്റ്റാഫ് ഫെഡറേഷൻ ( കാംസഫ് )
കോഴിക്കോട് ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഒക്ടോബർ 26 നു ജോയിന്റ് കൗൺസിലിന്റ ആഭിമുഖ്യത്തിൽ കാൽ ലക്ഷം ജീവനക്കാരെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി സ: കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. . കാംസഫ് ജില്ല പ്രസിഡന്റ് സ പി. പി പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ: കെ. മനോജ് , ജോയിന്റ് കൗൺസിൽ സിറ്റി മേഖലാ പ്രസിഡണ്ട് സ: മനോജ് പുളി നെല്ലി എന്നിവർ അഭിവാദ്യം ചെയ്തു. കാംസഫ് ജില്ലാ സെക്രട്ടറി സ: കെ. എസ് ശിവദാസൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് സ: സജിത്ത് കുമാർ നന്ദിയും പറഞ്ഞു.