സിറ്റി ഉപജില്ല ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കം
കോഴിക്കോട്:
സിറ്റി ഉപജില്ല ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിന് കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി.
സ്കൂൾ മാനേജർ പി കെ വി അബ്ദുൽ അസീസ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് എസ് പി സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ
പ്രിൻസിപ്പാൾ ടി പി മുഹമ്മദ് ബഷീർ, പ്രധാന അധ്യാപകൻ വി കെ ഫൈസൽ,
സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറിമാരായ പി കെ അബ്ദുൽസലാം, എ എം നൂറുദ്ദീൻ മുഹമ്മദ്, അബ്ദുൽ ഖാദർ, ബെന്നി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, സ്കൂൾ കായിക അധ്യാപകനായ സിടി ഇല്യാസ് സ്വാഗതവും, എം ടി ഷമീം നന്ദിയും രേഖപ്പെടുത്തി