എടശ്ശേരിക്കടവ് ഹിമായത്തുൽ ഇസ്ലാം മദ്രസ
സമസ്ത പ്രാർത്ഥനാദിനം ആചരിച്ചു
സമസ്ത കേരള ജംഇയത്തുൽ ഉലമ റബീഉൽ ആഖിർ ആദ്യ ഞായറാഴ്ച ആചരിച്ചു വരുന്ന പ്രാർത്ഥനാദിനം എടശ്ശേരികടവ് ഹിമായത്തുൽ ഇസ്‌ലാം മദ്റസയിൽ ഖബ്ർ സിയാറത്ത് ,അനുസ്മരണം, പ്രാർത്ഥന, മധുരവിതരണം തുടങ്ങിയ പരിപാടികളോടെ ആചരിച്ചു.ഉസ്താദ് അബ്ദുൽ അസീസ് മൗലവി കാളികാവ് നേതൃത്വം നൽകി. മുഹമ്മദ് മുസ്‌ലിയാർ, ഇ.ഹുസൈൻ ഹുദവി, കെ.എം.ചെറിയാപ്പു ഹാജി, ടി.നാസർ, മാറാടി മുഹമ്മദ് കുട്ടി, സിദ്ധീഖ് മാസ്റ്റർ, എം.ടി.അസദുല്ല,ഇ.ജബ്ബാർ, കെ.വി.നവാസ് ഖാൻ, എം.ടി.ഷമീർ, ഇ.ഗഫൂർ, മാറാടി നൗഷാദ്, കെ.എം.ഉമ്മർ ബാബു തുടങ്ങിയവർ സംബന്ധിച്ചു.