Peruvayal News

Peruvayal News

KSRTC തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഗവൺമെൻ്റ് തയ്യാറാകണം:ഇ ടി മുഹമ്മദ് ബഷീർ എംപി

KSRTC തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഗവൺമെൻ്റ് തയ്യാറാകണം:
ഇ ടി മുഹമ്മദ് ബഷീർ എംപി 

തിരുവനന്തപുരം: 
കെഎസ്ആർടിസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും കെഎസ്ആർടിസിയെ ഇല്ലാതാക്കാനുള്ള ഗൂഢശ്രമങ്ങളിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും  മുസ്ലീം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും കെ എസ് ടി ഇ ഒ (എസ്ടിയു) സംസ്ഥാന പ്രസിഡണ്ടു കൂടിയായ ഇ ടി മുഹമ്മദ് ബഷീർ സാഹിബ് എം.പി. ആവശ്യപ്പെട്ടു, വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോഴീസ് ഒർഗനൈസേഷൻ (എസ്ടിയു) സംസ്ഥാന കമ്മറ്റി നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. തൊഴിലാളികളുടെ ശമ്പളം യഥാസമയം വിതരണം ചെയ്യണമെന്നും തൊഴിൽ നിയമത്തിനെതിരായ പന്ത്രണ്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടി പരിഷ്ക.രണം തൊഴിലാളികളിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ഉപേക്ഷിക്കാൻ സർക്കാരും മാനേജ്മെൻറും തയ്യാറായില്ലങ്കിൽ ശക്തമായ പ്രക്ഷോഭം സച്ചടിപ്പിക്കുമെന്നും സ്വിഫ്റ്റ് കമ്പനിയെ കെ.എസ്.ആർ.ടി.സി യിൽ ലയിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും മെക്കാനിക്കൽ മിനിസ്റ്റീരിയൽ ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്ക്കരണത്തിലെ അപാകതകൾ പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും അദ്ധേഹം സർക്കാരിനോട് ആവശ്യപ്പെട്ടു, റഫീഖ് പിലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കബീർ പുന്നല സ്വാഗതം പറഞ്ഞു. എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അഡ്വ.എം റഹ്മത്തുള്ള മുഖ്യ പ്രഭാഷണം നടത്തി. 
എസ്. ടി. യു സംസ്ഥാന ട്രഷറർ കെ.പി.മുഹമ്മദ് അഷ്റഫ് , വൈസ് പ്രസിഡണ്ട് ജി. മാഹിൻ അബൂബക്കർ ,ജില്ലാ പ്രസിഡണ്ട് മംഗലപുരം ഷാജി, ജനറൽ സെക്രട്ടറി എ.സക്കീർ ഹുസൈൻ, കെ എസ്ടി ഇഒ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ സിദ്ധീഖലി മടവൂർ,  സാജിദ് മുണ്ടക്കയം ,ശിഹാബുദ്ധീൻ പോരുവഴി, സെക്രട്ടറിമാരായ യൂസുഫ് പട്ടാമ്പി, നജീബ് കാരന്തൂർ, ജാഫർ വെളിമുക്ക്, അൻസാർ കവയത്ത്,, സിദ്ധീഖ് ആലങ്കോട്, വിജയകുമാരി, വഞ്ചുവം ഷറഫ് , അബ്ദുൽ ജലീൽ പുളിങ്ങോം പ്രസംഗിച്ചു.
Don't Miss
© all rights reserved and made with by pkv24live