കല്ലായ് ഗവ ഗണപത് ഹയർസെക്കണ്ടറിറി സ്കൂൾ 2006 2007 എസ്.എസ്.എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്നു.
ഈ തിരുമുറ്റത്ത് ഇത്തിരി നേരം " എന്ന പേരിലാണ് പഴയ ക്ലാസ് മുറികളിൽ മധുര സ്മരണകൾ പുതുക്കി പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്നത്.
മുതിർന്ന അധ്യാപികയായിരുന്ന ശാന്തകുമാരി ടീച്ചർ സംഗമം ഉദ്ഘാടനം ചെയ്തു.
ഹൈമവതി ടീച്ചർ, ക്ലാര ടീച്ചർ, ഇന്ദിര ടീച്ചർ, അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു.
മുജീബ് റഹ്മാൻ കെ , രജില, നിമിഷ, ശ്രീഷ്മ ,സിദ്ധീഖ് എന്നിവർ അധ്യാപകർക്കുള്ള ഉപഹാരങ്ങൾ നൽകി ആദരിച്ചു
വിദ്യാർത്ഥികൾ പഴയ ഓർമ്മകൾ
പങ്കുവയ്ക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
രജില അധ്യക്ഷത വഹിച്ചു.
നിമിഷ സ്വാഗതവും മഹേഷ് നന്ദിയും പറഞ്ഞു.