പുതു ലഹരിക്ക് ഒരു വോട്ട്
പുതുമയുടെ തെളിച്ചവുമായി ഫാത്തിമ ബി എച്ച്എസ്എസ്
കൂടരഞ്ഞി :
ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത് ഭാരത് അഭിയാന്റേയും സംയുക്താഭിമുഖ്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏകോപനത്തോടെ നടന്നുവരുന്ന ലഹരി അവബോധ പദ്ധതിയായ പുതു ലഹരിക്ക് ഒരു വോട്ട് ഗംഭീര വിജയമാക്കി കൂമ്പാറ ഫാത്തിമ ബീ മെമ്മോറിയൽ എച്ച്എസ്എസ് . ലഹരിയുടെ കടന്നുകയറ്റം ബാധിച്ച സമൂഹത്തിന്റെ ചിന്താധാരകളിൽ സമൂലമായ മാറ്റം വരുത്താനുതകുന്ന വോട്ടിംഗ് പാറ്റേൺ ഫാത്തിമ ബീയില കുട്ടികളും ആവേശത്തോടെ സ്വീകരിച്ചു.
ജീവിതമാണ് ലഹരിയാക്കേണ്ടത് എന്നും അതിനു തകുന്ന സാമൂഹ്യ സേവനം, യാത്ര, വായന, കലാ കായിക സാംസ്കാരിക സംവിധാനങ്ങൾ തുടങ്ങി ധാരാളം അവസരങ്ങൾ നമുക്ക് മുമ്പിലുണ്ടെന്നു ഒരു സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ വോട്ടിംഗ് രീതിക്ക് കഴിഞ്ഞു. അൽപനേരത്തെ സുഖത്തിന്റെ ലഹരിയിൽ ചെന്നെത്തി ജീവിതത്തിന്റെ ലഹരി അറിയാതെ പോകുന്ന വ്യക്തികൾക്കുള്ള മുന്നറിയിപ്പ് കൂടിയായി ജനാധിപത്യ പ്രക്രിയക്കൊപ്പം നിന്നുള്ള പൊതുലോഹരിക്ക് ഒരു വോട്ട് എന്ന രീതി.
കലാസാംസ്കാരികം തുടങ്ങി നോട്ട വരെ 10 സ്ഥാനാർത്ഥികൾ
മത്സരിച്ചപ്പോൾ 61 വോട്ടുമായി യാത്ര ഒന്നാം സ്ഥാനത്ത് എത്തി. ലഹരിയോട് പൂർണ്ണമായും യുദ്ധം ചെയ്യുന്നവരാണ് കുട്ടികൾ എന്ന് തെരഞ്ഞെടുപ്പിലൂടെ ബോധ്യമായി.