സംസ്ഥാന ജൂനിയർ സോഫ്റ്റ് ടെന്നീസ് : തൃശൂർ ജേതാക്കൾ
പെരുമണ്ണ ദി വൈറ്റ് സ്കൂൾ ഇന്റർനാഷണൽ ഗ്രൗണ്ടിൽ നടന്ന മാർബിൾ ഗാലറി ട്രോഫി സംസ്ഥാന ജൂനിയർ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ തൃശൂർ ഓവർ ഓൾ ചാമ്പ്യന്മാരായി. കോഴിക്കോടിനാണ് രണ്ടാം സ്ഥാനം. പാലക്കാട് മൂന്നാം സ്ഥാനം നേടി. കേരള സ്പോർട്സ് കൗൺസിൽ അംഗം ടി. എം അബ്ദുറഹിമാൻ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം ഏ. കെ മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സി. ടി ഇൽയാസ്, എൻ. ഷിബു, വി. എം ഫൈറൂസ്, പി. കെ ഹരികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. പി. ടി അബ്ദുൽ അസീസ് സ്വാഗതവും പി. ഷഫീഖ് നന്ദിയും പറഞ്ഞു.