രാമനാട്ടുകര ബസ് സ്റ്റാന്റിന് മുൻവശത്തുള്ള ദേശീയപാതയിൽ അപകടങ്ങൾ കുറയ്ക്കാൻ അടിയന്തര നടപടിയെന്നോണം സ്ഥിരം സംവിധാനം ഏർപ്പെടുത്തുകയും, പ്രവേശനകവാടത്തിൽ ഡിവൈഡർ സ്ഥാപിക്കുകയും,ട്രാഫിക് പോലീസ് നെ സ്ഥിരമായി നിയമിക്കുകയും ചെയ്യണമെന്ന് അവശ്യപെട്ടുകൊണ്ട് സംസ്ഥാന പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് വ്യാപാരി വ്യവസായിസമിതി രാമനാട്ടുകര യൂണിറ്റ് നിവേദനം നൽകി. യൂണിറ്റ് പ്രസിഡന്റ് ജലീൽ ചാലിൽ, സെക്രട്ടറി മോഹനൻ സിനാർ എന്നിവർ നേതൃത്വം നൽകി