പുതു ലഹരിക്ക് ഒരു വോട്ട്:
പുതുമയുടെ തെളിച്ചവുമായി ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ
കോഴിക്കോട് :
ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത് ഭാരത് അഭിയാന്റേയും സംയുക്താഭിമുഖ്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏകോപനത്തോടെ നടന്നുവരുന്ന ലഹരി അവബോധ പദ്ധതിയായ പുതു ലഹരിക്ക് ഒരു വോട്ട് ഗംഭീര വിജയമാക്കി ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ.
ലഹരിയുടെ കടന്നുകയറ്റം ബാധിച്ച സമൂഹത്തിന്റെ ചിന്താധാരകളിൽ സമൂലമായ മാറ്റം വരുത്താനുതകുന്ന വോട്ടിംഗ് പാറ്റേൺ ഹിമായത്തിലെ കുട്ടികളും ആവേശത്തോടെ സ്വീകരിച്ചു.
ജീവിതമാണ് ലഹരിയാക്കേണ്ടത് എന്നും സാമൂഹ്യ സേവനം, യാത്ര, വായന, കലാ കായിക സാംസ്കാരിക സംവിധാനങ്ങൾ തുടങ്ങി ധാരാളം അവസരങ്ങൾ നമുക്ക് മുമ്പിലുണ്ടെന്നു ഒരു സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ വോട്ടിംഗ് രീതിക്ക് കഴിഞ്ഞു. അൽപനേരത്തെ സുഖത്തിന്റെ ലഹരിയിൽ ചെന്നെത്തി ജീവിതത്തിന്റെ ലഹരി അറിയാതെ പോകുന്ന വ്യക്തികൾക്കുള്ള മുന്നറിയിപ്പ് കൂടിയായി ജനാധിപത്യ പ്രക്രിയക്കൊപ്പം നിന്നുള്ള പൊതുലോഹരിക്ക് ഒരു വോട്ട് എന്ന രീതി.
കലാസാംസ്കാരികം തുടങ്ങി നോട്ട വരെ 10 സ്ഥാനാർത്ഥികൾ
മത്സരിച്ചപ്പോൾ എഴുപത്തി മൂന്ന് വോട്ടുമായി യാത്ര ഒന്നാം സ്ഥാനത്ത് എത്തി. ലഹരിയോട് പൂർണ്ണമായും യുദ്ധം ചെയ്യുന്നവരാണ് കുട്ടികൾ എന്ന് തെരഞ്ഞെടുപ്പിലൂടെ ബോധ്യമായി.
വോട്ടെടുപ്പിനോടനുബന്ധിച്ച് നടന്ന അസംബ്ലിയിൽ പ്രിൻസിപ്പാൾ ടിപി മുഹമ്മദ് ബഷീർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും,
സിവിൽ എക്സൈസ് ഓഫീസറും, കോഴിക്കോട് വിമുക്തി കോഡിനേറ്ററുമായ ജലാലുദ്ദീൻ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ക്ലാസ് എടുത്ത് സംസാരിക്കുകയും ചെയ്തു. അബ്ദുൽ ഖാദർ കക്കാട്ടിൽ,
സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പി കെ അബ്ദുൽസലാം, റീന, രജനി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സ്കൂൾ സൗഹൃദ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആയിരുന്നു പുതു ലഹരിക്ക് ഒരു വോട്ട് പരിപാടിക്ക് നേതൃത്വം നൽകിയത്
ഫോട്ടോ ക്യാപ്ഷൻ:
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച