കോഴിക്കോട് റവന്യൂ ജില്ല പ്രവർത്തിപരിചയമേളയിൽ സിനാൻ മുഹമ്മദ് ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി
കോഴിക്കോട് നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ലാ പ്രവർത്തി പരിചയമേളയിൽ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ സിനാൻ മുഹമ്മദ് ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
ചെലവു ചുരുങ്ങിയ പോഷകാഹാര വിഭവങ്ങളും എന്നാൽ വില കുറഞ്ഞതും, ചുറ്റുപാടുകളിൽ നിന്നും സുലഭമായി ലഭ്യമായതും പോഷകം കൂടിയതുമായ ഭക്ഷണ മിശ്രിതങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അന്നജം, പ്രോട്ടീൻ, കൊഴുപ്പ്, ജീവകങ്ങൾ, ധാതുക്കൾ എന്നീ ഘടകങ്ങൾ അടങ്ങിയിട്ടുള്ള സമീകൃത പോഷക വിഭവങ്ങളായിരിന്നു മത്സരത്തിൽ ഒരുക്കി പാചകം ചെയ്തത്.
പ്രവർത്തിപരിചയ അധ്യാപിക