എളമരം ബി ടി എം ഒ യു പി സ്കൂളിൽ വിവിധ പ്രവർത്തനങ്ങളുമായി ഗാന്ധി ജയന്തി വാരാചരണം
വാഴക്കാട് :ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി എളമരം ബി ടി എം ഒ യു പി സ്കൂളിൽ ഗാന്ധി ദർശൻ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ശുചീകരണം, ഗാന്ധി വര, ഗാന്ധി ക്വിസ്, പതിപ്പ് നിർമ്മാണം, ഗാന്ധി തൊപ്പി നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. ശുചീകരണ പ്രവർത്തന്നങ്ങളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരീഫ ചിങ്ങംകുളത്തിൽ നിർവ്വഹിച്ചു. ഗാന്ധി ദർശൻ കോ ഓർഡിനേറ്റർ റീഷ്മ ദാസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ബഷീർ മാസ്റ്റർ,ഹെഡ് മാസ്റ്റർ ഒ എം നൗഷാദ് പി ടി എ എക്സിക്യൂട്ടീവ് മെമ്പർ അബ്ദുറസാഖ്, റഫീഖ് മാസ്റ്റർ,ജെ ആർ സി കോ ഓർഡിനേറ്റർ സാജിത പി സംബന്ധിച്ചു.