എസ്.ഐ.ഒ എൻ.ഐ.ടി ഏരിയ സമ്മേളനം ഞായറാഴ്ച മാവൂരിൽ നടക്കും
മാവൂർ:
ഇസ്ലാം വിമോചനത്തിനെറ പുതുലോക ഭാവന എന്ന പ്രമേയത്തിൽ സ്റ്റുഡൻറ്സ് ഇസ്‍ലാമിക് ഓർഗനൈസേഷൻ (എസ്.ഐ.ഒ) എൻ.ഐ.ടി ഏരിയ സമ്മേളനം ഒക്ടോബർ രണ്ടിന് ഞായറാഴ്ച മാവൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം അഞ്ചിന് പാറമ്മൽനിന്ന് തുടങ്ങുന്ന വിദ്യാർഥി റാലി മാവൂരിൽ സമാപിക്കും. തുടർന്ന് വൈകുന്നേരം ഏഴിന് മാവൂർ ടാക്സി സ്റ്റാൻഡിൽ ഒരുക്കിയ വേദിയിൽ നടക്കുന്ന പൊതുസമ്മേളനം ദേശീയ സെക്രട്ടറി റമീസ് വേളം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കെ.പി. തശ്രീഫ് മുഖ്യപ്രഭാഷണം നടത്തും. ജമാഅത്തെ ഇസ്‍ലാമി മേഖല നാസിം വി.പി. ബഷീർ, ഏരിയ പ്രസിഡന്റ് കെ.സി. മുഹമ്മദലി, എസ്.ഐ.ഒ ജില്ല സമിതി അംഗം കെ.പി. നബീൽ, ഏരിയ പ്രസിഡന്റ് ആസിഫ് അഹ്മദ്, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ഏരിയ അസി. കൺവീനർ പി. സുലയ്യ, സോളിഡാരിറ്റി ഏരിയ സെക്രട്ടേറിയറ്റ് അംഗം എൻ.പി. മുഹമ്മദ് ലൈസ്, ജി.ഐ.ഒ ഏരിയ സെക്രട്ടേറിയറ്റ് അംഗം അമാന സാജിദ് എന്നിവർ പങ്കെടുക്കും. ഇൻസൈറ്റ് അക്കാദമി നടത്തുന്ന കോൽക്കളി, രാത്രി ഒമ്പതുമുതൽ ഖവാലി നൈറ്റ് നടക്കും. മാവൂർ പ്രസ് ഫോറത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് ആസിഫ് അഹ്മദ്, ഏരിയ സെക്രട്ടറി നസീഫ് റഹ്‌മാൻ, ജമാഅത്തെ ഇസ്‌ലാമി എൻ ഐ ടി ഏരിയ സെക്രട്ടറി സാദിഖ് അലി സെക്രെട്ടറിയേറ്റ് അംഗങ്ങളായ അദീബ് പാറമ്മൽ യാസീൻ പാറമ്മൽ എന്നിവർ പങ്കെടുത്തു.