Peruvayal News

Peruvayal News

എം.എൻ പാലൂർ സ്മാരക പുരസ്കാരം വിതരണം ചെയ്തു.

എം.എൻ പാലൂർ സ്മാരക പുരസ്കാരം വിതരണം ചെയ്തു. കോഴിക്കോട് : 
പുതിയ കവികൾ പാരമ്പര്യത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊള്ളുകയും അത് ആധുനികതയിലേക്ക് സന്നിവേശിപ്പിക്കുകയും വേണമെന്നും പാലൂർ അത്തരത്തിൽ മാറ്റിയെടുത്ത പ്രതിഭയായിരുന്നുവെന്ന് പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി പറഞ്ഞു. താളിയോല സാംസ്കാരിക സമിതി എം.എൻ പാലൂരിന്റെ സ്മരണാർത്ഥം സംസ്ഥാനടിസ്ഥാനത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കവിതാ മൽസര വിജയി കൾക്കുള്ള പുരസ്കാരം എം.എൻ പാലൂരിന്റെ നാലാം ചരമവാർഷിക ദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ സദസ്സിൽ വിതരണ ചെയ്ത്  അനുസ്മര പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ താളിയോല സാംസ്കാരിക സമിതി പ്രസിഡൻറ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീധരൻ പാറക്കോട്, പത്മനാഭൻ വേങ്ങേരി , വി.പി. സനീബ് കുമാർ , വി.ചന്ദ്രശേഖരൻ ,വിജയൻ ചേളന്നൂർ, അഡ്വ.എം.കെ. അയപ്പൻ, പുരസ്കാര ജേതാക്കളായ നമിത സേതു കുമാർ , സ്നേഹ അമ്മാറത്ത്, മുഹമ്മദ് അഫ്നാൻ എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് അഫ്നാൻ , പവൻ.എ.കെ. എന്നിവർ പാലൂർ കവിതകൾ ആലപിച്ചു.
Don't Miss
© all rights reserved and made with by pkv24live